പ്രധാന വിവരങ്ങള്‍:
50,000~ലധികം തൊഴിലാളികള്‍ക്ക് ഭീഷണി: സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സാമ്പത്തിക നിയന്ത്രണങ്ങളും ഫണ്ടിംഗ് കുറയ്ക്കലുകളും കാരണം രാജ്യത്തുടനീളമുള്ള ആംബുലന്റ് കെയര്‍ സേവനദാതാക്കള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഇത് നേരിട്ട് ബാധിക്കുന്നത് ഈ മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ജീവനക്കാരെയാണ്.
പ്രവാസി മലയാളികളെയും ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ബാധിക്കുന്നത് എങ്ങനെ ?
ജര്‍മ്മനിയിലെ ഹോം കെയര്‍, നഴ്സിംഗ് മേഖലകളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികളും മറ്റ് ഇന്ത്യന്‍ പ്രവാസികളും ഈ തൊഴില്‍ പ്രതിസന്ധിയുടെ നിഴലിലാണ്. ആംബുലന്റ് നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവരുടെയും പുതിയതായി ഈ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ജോലി സ്ഥിരതയെയും പുതിയ നയങ്ങള്‍ ഗുരുതരമായി ബാധിച്ചേക്കാം.
രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും തിരിച്ചടി:
പരിചരണം ആവശ്യമുള്ള വയോജനങ്ങളെ വീടുകളില്‍ ചെന്ന് നോക്കുന്ന ആംബുലന്റ് സേവനങ്ങളെയാണ് ജര്‍മ്മനിയിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്നത്. ജീവനക്കാരുടെ കുറവും ഫണ്ടിംഗ് പ്രതിസന്ധിയും ഈ സേവനങ്ങളുടെ ഗുണനിലവാരത്തെയും ലഭ്യതയെയും സാരമായി ബാധിക്കും.
സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പ്രതിഷേധം:
കെയര്‍ ഇന്‍ഷുറന്‍സ് ഫണ്ടുകള്‍ സംരക്ഷിക്കാന്‍ വേണ്ടി തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ പണയം വെക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യത്ത് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
യൂറോപ്പില്‍ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന ആരോഗ്യ~പരിചരണ മേഖലയില്‍ രൂപപ്പെട്ടിരിക്കുന്ന ഈ പുതിയ പ്രതിസന്ധി കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജര്‍മനിയിലെ ആരോഗ്യമേഖലയിലേയ്ക്ക് വളരെ പ്രതീക്ഷയോടെ എത്തുന്ന നഴ്സുമാരും ഔസ്ബില്ഡൂംഗ്കാരും ഇതൊക്കെ വന്നു മനസിലാക്കിയാല്‍ വളരെ നന്ന്, അല്ലാതെ ഫേസ്ബുക്കിലും ഇസ്ററയിലും കൂടുതല്‍ റീച്ച് നേടാന്‍ വേണ്ടി പുറത്തിറക്കുന്ന റീല്‍സും, സ്റേറാറികളും അല്ല ജര്‍മനിയിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ എന്നുകൂടി മനസിലാക്കിയാല്‍ നന്നായിരിയ്ക്കും.

Comments: